ഡല്‍ഹി: കൊച്ചിക്ക് ശേഷം കോടതിവിധിയിലൂടെ പൊളിച്ചുനീക്കിയ നോയിഡയില്‍ ഫ്ലാറ്റ് സമുച്ചത്തിന്റെ അവശിഷ്ടം വാര്‍ത്തയാകുന്നു. സ്ഫോടനത്തിലൂടെ പൊളിച്ചു മാറ്റിയ സൂപ്പര്‍ടെക്കിന്റെ ഇരട്ട ടവറുകളുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യാനാരംഭിച്ചിരിക്കുന്നത്. പ്രദേശത്തുനിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി മൂന്നുമാസം നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്. 80,000 ടണ്‍ മാലിന്യമാണ് നീക്കം ചെയ്യാനായി 500 ലധികം ശുചീകരണത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കെട്ടിടാവശിഷ്ടങ്ങളില്‍ കോണ്‍ക്രീറ്റ്, സ്റ്റീല്‍, ഇരുമ്പ് എന്നിങ്ങനെ വേര് തിരിച്ചാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുക എമറാള്‍ഡ് കോര്‍ട്ട് മേഖല വൃത്തിയാക്കാന്‍ ഒരു ദിവസും എ ടി എസ് വില്ലേജ് വൃത്തിയാക്കാന്‍ ഒരാഴ്ചയും സമയമെടുക്കും. കെട്ടിടങ്ങളിലും പാര്‍ക്കുകളിലും റോഡുകളിലും റെസിഡന്‍സ് ഏരിയകളിലും പൊടിപടലങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. അവ ഇല്ലാതാക്കാന്‍ സമയമെടുക്കും.