മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്‌സസെ അവാര്‍ഡ് വാങ്ങേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മഗ്‌സസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്ന് തടഞ്ഞ് സിപിഎം. കേരളത്തില്‍ കൊവിഡ് മഹാമാരിയും നിപ വൈറസും പിടിമുറുക്കിയ സമയത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് കെ കെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. എന്നാല്‍ കൊവിഡ്, നിപ പ്രതിരോധം ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടമല്ല, സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തന മികവാണ് എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇതോടെ അവാര്‍ഡ് സ്വീകരിക്കാനാവില്ലെന്ന് ശൈലജ മഗ്‌സസെ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു.

സിപിഎം കേന്ദ്ര നേതൃത്വമാണ് കെ കെ ശൈലജ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മഗ്‌സസെ ഫൗണ്ടേഷന് വിദേശ ഫണ്ടിങ്ങുണ്ട്, കമ്മ്യൂണിസ്റ്റ് ഗൊറില്ലകളെ കൊന്നൊടുക്കാന്‍ നേതൃത്വം കൊടുത്ത മഗ്‌സസെയുടെ പേരിലുളള അവാര്‍ഡ് സ്വീകരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും എന്നൊക്കെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച ചെയ്ത്, കെ കെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. കെ കെ ശൈലജയുമായി ഓണ്‍ലൈന്‍ അഭിമുഖവും അവര്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് അവാര്‍ഡ് വാങ്ങുന്നതിനെക്കുറിച്ച് ശൈലജ പാര്‍ട്ടിയുടെ അഭിപ്രായം തേടിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് രമണ്‍ മഗ്‌സസെയുടെ പേരിലുളള പുരസ്‌കാരമാണ് മഗ്‌സസെ. ഏഷ്യയിലെ നോബേല്‍ പുരസ്‌കാരം എന്നറിയപ്പെടുത്ത ഈ അവാര്‍ഡ് വിവിധ മേഖലകളില്‍ മികച്ച പുരസ്‌കാരം കാഴ്ച്ചവെച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് നല്‍കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More