ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കാനിരിക്കെ ഡി കെ ശിവകുമാറിന് ഇ ഡി നോട്ടീസ്

ബംഗളുരു: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെ കര്‍ണാടക ഡി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ഇഡിയുടെ നോട്ടീസ് ലഭിച്ച വിവരം ഡി കെ ശിവകുമാര്‍ സ്ഥിരീകരിച്ചു. നിര്‍ണായകമായ സമയത്താണ് ഇഡിയുടെ നോട്ടീസെന്നും ഇതിനുപിന്നില്‍ കേന്ദ്രസര്‍ക്കാരിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

'ഭാരത് ജോഡോ യാത്രയ്ക്കും നിയമസഭാ സമ്മേളനത്തിനുമിടയില്‍ ഇ ഡി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, എന്നെ ബുദ്ധിമുട്ടിക്കാനും രാഷ്ട്രീയവും ഭരണഘടനാപരവുമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയാനും ലക്ഷ്യമിട്ടാണ് ഇപ്പോള്‍ എനിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്'- ഡി കെ ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാടുനിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കേരളത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസങ്ങളിലായി 453 കിലോമീറ്ററാണ് കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തിയതികളില്‍ പര്യടനം നടത്തി. 14-ന് യാത്ര കൊല്ലം ജില്ലയിലെത്തി. 15,16 തിയതികളില്‍ കൊല്ലത്തും 17,18,19,20 തിയതികളില്‍ ആലപ്പുഴയിലൂടെയും കടന്നുപോകുന്ന ഭാരത് യാത്ര  21,22 തിയതികളില്‍ എറണാകുളം ജില്ലയില്‍ പ്രവേശിക്കും. 23,24, 25 തിയതികളില്‍ തൃശൂരും 26,27- തിയതികളില്‍ പാലക്കാടും പര്യടനം നടത്തും. 28നും 29-നും മലപ്പുറത്തെത്തുന്ന യാത്ര കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകയിലേക്ക് കടക്കും.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More