തെരുവുനായ്ക്കളെ കൊല്ലരുത്, ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്- ഡിജിപി

തിരുവനന്തപുരം: തെരുവുനായ്ക്കള്‍ക്കെതിരായ അതിക്രമം തടയാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. തെരുവുനായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും പൊതുജനത്തിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ഡിജിപി പറഞ്ഞു. തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

1960-ല്‍ നിലവില്‍ വന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുളള നിയമത്തിലെ സെക്ഷന്‍ പതിനൊന്ന് പ്രകാരം തെരുവുനായ്ക്കള്‍ ഉള്‍പ്പെടെയുളള മൃഗങ്ങളെ ഉപദ്രവിക്കുന്നതോ വിഷം കുത്തിവയ്‌ച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതോ ആയ പ്രവൃത്തി തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വളര്‍ത്തുനായകളെ ബോധപൂര്‍വ്വം തെരുവുകളിലും വിജനമായ പ്രദേശങ്ങളിലും ഉപേക്ഷിക്കുന്നതും നിയമപ്രകാരം കുറ്റകൃത്യമാണെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരുവുനായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്നതിനും കടിച്ച് മുറിവേല്‍പ്പിക്കുന്നത് തടയുന്നതിനും ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനം നിയമം കയ്യിലെടുത്ത് തെരുവുനായ്ക്കളുടെ ജീവന് അപകടം വരുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ എല്ലാ എസ് എച്ച് ഒമാരും റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുഖേന പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More