മുഖ്യമന്ത്രി തിരശീലക്ക് പിന്നില്‍ നിന്നും പുറത്തുവന്നതില്‍ സന്തോഷം - ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി തിരശീലക്ക് പിന്നില്‍ നിന്നും പുറത്തുവന്നതില്‍ സന്തോഷമെന്നും ഇനിയെങ്കിലും പിണറായി വിജയന്‍ പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വി സിയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ചതിനാലാണ് എല്ലാവരും തന്നെ വേട്ടയാടുന്നത്. താന്‍ ഉന്നയിക്കുന്ന കാര്യങ്ങളുടെയെല്ലാം തെളിവുകള്‍ കൈവശമുണ്ടെന്നും സമയമാകുമ്പോള്‍ എല്ലാം പുറത്തുവിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 2019- ല്‍ തനിക്കെതിരെ വധശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ പൊലീസ് കേസെടുത്തില്ല. ആരുടെ താത്പര്യപ്രകാരമാണ് പൊലീസ് കേസ് എടുക്കാതിരുന്നത്?. കേരളത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണെന്നും ഗവര്‍ണര്‍ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പലകാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം തിരിച്ചുവിളിക്കുന്നില്ല. സര്‍വ്വകലാശാലയുടെ സ്വയം ഭരണാധികാരം കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. അതിനെ ഇല്ലാതാക്കാന്‍ താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്ന കാലത്തോളം അനുവദിക്കില്ല- ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ പറഞ്ഞതില്‍പരം അസംബന്ധം പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം അദ്ദേഹം കളയരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുകയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More