കേരളത്തിലെ റോഡുകള്‍ക്ക് ഗുണനിലവാരം കുറവാണ്, യാത്ര ദുഷ്‌കരം- രാഹുല്‍ ഗാന്ധി

ആലപ്പുഴ: കേരളത്തിലെ റോഡുകള്‍ക്ക് ഗുണനിലവാരം കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോശം റോഡുകള്‍ കാരണം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും തകര്‍ന്ന റോഡുകളിലൂടെയുളള യാത്ര ഗുരുതരമായ അപകടങ്ങളുണ്ടാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

'സിപിഎമ്മിനെ വിമര്‍ശിക്കാന്‍ വേണ്ടി പറയുന്നതല്ല. യുഡിഎഫിന്റെ കാലത്തും റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ ഈ റോഡുകളുടെ ഗുണനിലവാരം വളരെ കുറവാണ്. യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നു. അവര്‍ക്ക് മതിയായ ശുശ്രൂഷ നല്‍കാന്‍ പോലും സൗകര്യങ്ങള്‍ കുറവാണ്. ആലപ്പുഴയിലൂടെ ഞാന്‍ കടന്നുവന്ന റോഡില്‍ ഓരോ അഞ്ചുമിനിറ്റിലും ആംബുലന്‍സുകള്‍ പോകുന്നുണ്ടായിരുന്നു. കുറഞ്ഞ സമയത്തിനുളളില്‍ ഇത്രയധികം ആംബുലന്‍സുകള്‍ പോകുന്നത് ആദ്യമായാണ് കാണുന്നത്'-രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം മൂന്നാം ദിവസത്തിലേക്ക് കടന്നു. രാവിലെ ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച രാഹുല്‍ അവരുടെ ജോലിയെക്കുറിച്ചും അവര്‍ നേരിടുളള പ്രതിസന്ധികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഇന്ധനവില, മത്സ്യസമ്പത്ത് കുറയുക, സാമൂഹ്യക്ഷേമ നയങ്ങളുടെ അഭാവം, വിദ്യാഭ്യാസ അവസരങ്ങള്‍ തുടങ്ങിയവയാണ് തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മത്സ്യത്തൊഴിലാളികള്‍ രാഹുലിനോട് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More