മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കും - അശോക്‌ ഗെഹ്ലോട്ട്

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്. മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് അശോക്‌ ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞത്. മുന്‍പും പാര്‍ട്ടിക്കുള്ളില്‍ താന്‍ ഒന്നിലധികം സ്ഥാനങ്ങള്‍ ഒരുമിച്ച് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് എല്ലാവരെയും പോലും താനും ആഗ്രഹിക്കുന്നതെന്നും അശോക്‌ ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ കാണാനായി കേരളത്തിലെത്തിയപ്പോഴയിരുന്നു അശോക്‌ ഗെഹ്ലോട്ടിന്‍റെ പ്രതികരണം. 

പാര്‍ട്ടി പറഞ്ഞാല്‍  അധ്യക്ഷനാകുമെന്നും ഗാന്ധി കുടുംബത്തിന് തന്നില്‍ വിശ്വാസമുണ്ടെന്നും അശോക്‌ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അശോക്‌ ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എ ഐ സി സി ഇക്കാര്യത്തിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ തന്‍റെ വിശ്വസ്തനെ മുഖ്യമന്ത്രി ആക്കണമെന്ന് അശോക് ​ഗെലോട്ട് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും നിലവിലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുകയും ചെയ്താല്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും. 

Contact the author

National Desk

Recent Posts

National Desk 13 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
National Desk 13 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More
National Desk 14 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിക്കുമെന്ന് സൂചന

More
More
National Desk 19 hours ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

More
More
National Desk 1 day ago
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

More
More
National Desk 1 day ago
National

അയോധ്യയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

More
More