കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ടത് ശശി തരൂരെന്ന് അരുണ്‍ കുമാര്‍

കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ടത് ശശി തരൂര്‍ എംപിയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. കാഴ്ച്ചപ്പാടുകള്‍ കൊണ്ട് ഗാന്ധി കുടുംബത്തിനും മീതേ പറക്കാന്‍ കഴിയുന്ന നേതാവാണ് ശശി തരൂരെന്നും ആ ചിറകിലൊതുങ്ങാത്തവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുക എന്നത് ഏറെക്കുറെ അസാധ്യമാണെന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ശശി തരൂര്‍ ഈ മാസം മുപ്പതിനാണ് കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

അരുണ്‍ കുമാറിന്റെ കുറിപ്പ്

കോൺഗ്രസിനെ കുറിച്ചു തന്നെയാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷനാകാൻ ആരാണ് നിങ്ങളുടെ ചോയ്സ് എന്ന് എന്നോട് ചോദ്യമുണ്ടായാൽ നിലവിൽ എനിക്കൊറ്റ ഉത്തരമേയുള്ളൂ. അത് ശശി തരൂരാണ്. അതു വിശ്വപൗരൻ്റെ കലർപ്പില്ലാത്ത ലിബറൽ ഔട്ട്ലുക്ക് കൊണ്ട് മാത്രമല്ല; സുനന്ദ പുഷ്കർ കേസിൽ അതിക്രൂരമാം വിധം റിപ്പബ്ലിക് ചാനലും ഇന്ത്യാ റിപ്പബ്ലിക്കിന്റെ സ്റ്റേറ്റ് അപ്പാരറ്റസ്സും വേട്ടയാടിയപ്പോഴും, ബി ജെ പി ക്യാമ്പിലെത്തിയാൽ വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുള്ള ക്യാബിനറ്റ് പദവിയെക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന സെക്കുലാർ ക്രഡൻഷ്യൽകൊണ്ട്. പക്ഷെ അതത്ര എളുപ്പമല്ല. കാരണം സിമ്പിളാണ് പവർഫുളും. കാഴ്ച്ചപ്പാടുകൾ കൊണ്ട് ഗാന്ധി കുടുംബത്തിനും മീതേ പറക്കാൻ കഴിയുന്ന നേതാവാണ്.  ആ ചിറകിലൊതുങ്ങാത്തവർ കോൺഗ്രസ് അധ്യക്ഷനാവുക എന്നത് ഏറെ കുറെ അസാധ്യവുമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശത്തെക്കുറിച്ച് എംബി രാജേഷ്

More
More
Web Desk 23 hours ago
Keralam

ബിജെപിയോട് അയിത്തമില്ല; പറഞ്ഞത് സഭയുടെ അഭിപ്രായമല്ല - തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

More
More
Web Desk 23 hours ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

More
More
Web Desk 1 day ago
Keralam

റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളത്തില്‍ ജയിക്കില്ല - സിപിഎം

More
More
Web Desk 1 day ago
Keralam

മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യം; വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More