ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. ഭാരത് ജോഡോ യാത്ര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. യാത്ര സമാധാനപരമായാണ്‌ കടന്നുപോകുന്നതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നമുറയ്ക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തെളിയിക്കാന്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന നേതാക്കന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവ് സംഘാടകരില്‍ നിന്നും ഈടാക്കണമെന്നും രാഹുല്‍ ഗാന്ധിയേയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും എതിര്‍ കക്ഷികളായി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 17 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More