സാനിറ്ററി പാഡ് ചോദിച്ചതിന് അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒരു വര്‍ഷത്തെ ഫ്രീ ഓഫറുമായി കമ്പനി

പാട്ന: കുറഞ്ഞ വിലയില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്ന് ചോദിച്ചതിന് ഐ എ എസ് ഉദ്യോഗസ്ഥയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടിക്ക്  ഒരുവര്‍ഷത്തേക്കുള്ള സാനിട്ടറി പാഡുകള്‍ ഫ്രീയായി നല്‍കുമെന്നും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും നാപ്കിന്‍ നിര്‍മ്മാണ കമ്പനിയായ 'പാൻ ഹെൽത്ത് കെയർ' സിഇഒ ചിരാഗ് പാൻ പറഞ്ഞു. 'കൂടുതൽ പെൺകുട്ടികൾ ആർത്തവത്തെക്കുറിച്ച്  തുറന്ന ചർച്ചകൾ നടത്തണം. പൊതുവേദിയിൽ ഈ വിഷയം ഉയര്‍ത്തിക്കാട്ടാനുള്ള ധൈര്യം കാണിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ആർത്തവ ശുചിത്വം തലമുറകളായി പതിഞ്ഞ ശബ്ദത്തിലാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇത് ഒരു ഒരു നിഷിദ്ധ വിഷയമായാണ് ഇപ്പോഴും കണക്കാകപ്പെടുന്നത്. ഈ സമീപനം മാറേണ്ട സമയമായി. പിരീഡ്സുമായി ബന്ധപ്പെട്ട തെറ്റായ ധാരണകള്‍ മാറണം. ഒരു പൊതുവേദിയിൽ ഈ വിഷയത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള റിയയുടെ ധൈര്യത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു' - പാൻ ഹെൽത്ത് കെയർ സിഇഒ ചിരാഗ് പാൻ പറഞ്ഞു.

സംഭവം വിവാദമായതിനു പിന്നാലെ സാനിറ്ററി പാഡുമായി ബന്ധപ്പെട്ട എന്‍റെ ചോദ്യം ശരിയാണെന്ന് റിയ മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് അത് വാങ്ങാന്‍ സാധിക്കും. എന്നാല്‍ അത് വാങ്ങാന്‍ കഴിയാത്ത നിരവധി പെണ്‍കുട്ടികള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. പലരും ചേരികളിലാണ് താമസിക്കുന്നത്. അതിനാൽ, ഞാൻ എനിക്കുവേണ്ടി മാത്രമല്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ചോദിച്ചത്. ഞങ്ങളുടെ ആശങ്ക പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അവളുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യൂണിസെഫുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയിൽ സൗജന്യ സൈക്കിളും സ്കൂൾ യൂണിഫോമും നൽകുന്ന സർക്കാർ സൗജന്യമായി പാഡുകള്‍  നൽകുന്ന കാര്യം പരിഗണിക്കണമെന്ന് അഭ്യർഥിച്ച റിയയെയാണ് ഐഎഎസ് ഓഫീസറായ ഹർജോത് കൗർ പരിഹസിച്ചത്. നാളെ സര്‍ക്കാര്‍ ഷൂസും, ജീന്‍സും നല്‍കണമെന്ന് ആവശ്യപ്പെടും. അവസാനം കുടുംബാസൂത്രണത്തിന്‍റെ കാര്യം വരുമ്പോള്‍ നിങ്ങള്‍  സൗജന്യമായി കോണ്ടം ചോദിക്കുമെന്നായിരുന്നു ഐ എ എസ് ഉദ്യോഗസ്ഥയുടെ പ്രതികരണം. വിദ്യാര്‍ത്ഥികളോട് മോശമായി ഐ എ എസ് ഉദ്യോഗസ്ഥ സംസാരിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ കടുത്ത വിമര്‍ശനമാണ് ഹര്‍ജോത് കൗറിനെതിരെ ഉയര്‍ന്നുവന്നത്. എന്നാല്‍ തന്‍റെ മറുപടി തെറ്റായ രീതിയില്‍ വ്യാഖാനിച്ചതെന്നാണ് ഉദ്യോഗസ്ഥ നല്‍കുന്ന വിശദീകരണം.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More