യുപിയില്‍ യുവാവിന്റെ വയറ്റില്‍നിന്ന് ശസ്ത്രക്രിയ ചെയ്ത് എടുത്തത് 63 സ്റ്റീല്‍ സ്പൂണുകള്‍

ലക്‌നൗ: മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ യുവാവിന്റെ വയറ്റില്‍നിന്ന് പുറത്തെടുത്തത് 63 സ്റ്റീല്‍ സ്പൂണുകള്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ വിജയ് കുമാര്‍ ചൗഹാന്റെ വയറ്റില്‍നിന്നാണ് തലയില്ലാത്ത സ്പൂണുകള്‍ പുറത്തെടുത്തത്. ഡീ അഡിക്ഷന്‍ സെന്ററില്‍ എത്തിച്ച യുവാവിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ മെറ്റല്‍ വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയത്. എങ്ങനെയാണ് ഇത്രയധികം സ്പൂണുകള്‍ വയറ്റിലെത്തിയതെന്ന കാര്യം വ്യക്തമല്ല.

യുവാവ് ലഹരിമരുന്നിന് അടിമയായതോടെ വീട്ടുകാരാണ് ഇയാളെ ഡീ അഡിക്ഷന്‍ സെന്ററിലെത്തിച്ചത്. അവിടെ ചികിത്സയില്‍ കഴിയവേയാണ് യുവാവിന് കലശലായ വയറുവേദന അനുഭവപ്പെട്ടത്. ആരോഗ്യനില വഷളായതോടെ ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും യുവാവ് അവശനാവുകയും ചെയ്തു. തുടര്‍ന്ന് മീററ്റിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ സ്‌കാനിംഗിലാണ് ആമാശയം നിറയെ മെറ്റല്‍ വസ്തു നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അഡ്മിറ്റ് ചെയ്യുകയും ശസ്ത്രക്രിയ നടത്തി സ്പൂണുകള്‍ പുറത്തെടുക്കുകയുമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏഴുമാസമായി ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണ് യുവാവ്. എങ്ങനെയാണ് സ്പൂണുകള്‍ വയറ്റിലെത്തിയതെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടികളാണ് ഇയാള്‍ നല്‍കുന്നത്. ആദ്യം ആശുപത്രിയിലെ ജീവനക്കാര്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണെന്ന് പറഞ്ഞ ഇയാള്‍ വീണ്ടും ചോദിച്ചപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം കഴിച്ചതാണ് എന്നാണ് പറഞ്ഞത്. 

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More