പ്രസംഗിക്കലല്ല, ജനങ്ങളെ കേള്‍ക്കലാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം- രാഹുല്‍ ഗാന്ധി

ബംഗളുരു: അഭിപ്രായ പ്രകടനത്തിനുളള എല്ലാ വഴികളും ബിജെപി സര്‍ക്കാര്‍ അടച്ചിട്ടതിനാല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാനുളള ഏക വഴി ഭാരത് ജോഡോ യാത്ര മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും അവയ്ക്കുമേല്‍ ബിജെപിയുടെ നിയന്ത്രണങ്ങളുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനാധിപത്യത്തില്‍ ഒരുപാട് സ്ഥാപനങ്ങളുണ്ട്. മാധ്യമങ്ങളും പാര്‍ലമെന്റും ഉണ്ട്. പക്ഷേ പ്രതിപക്ഷത്തിനുമുന്നില്‍ അവയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. മാധ്യമങ്ങള്‍ പ്രതിപക്ഷത്തെ ശ്രദ്ധിക്കുന്നില്ല. സമ്പൂര്‍ണ്ണ സര്‍ക്കാര്‍ നിയന്ത്രണമുണ്ട് അവര്‍ക്കുമേല്‍. പാര്‍ലമെന്റില്‍ ഞങ്ങളുടെ മൈക്കുകള്‍ നിശബ്ദമാക്കപ്പെടുന്നു. പ്രതിപക്ഷത്തെ ദ്രോഹിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളിലേക്കെത്താന്‍ നമ്മുടെ മുന്നിലുളള ഏക പോംവഴി ഭാരത് ജോഡോ യാത്രയാണ്. ഈ യാത്രയെ തടയാന്‍ രാജ്യത്തെ ഒരു ശക്തിക്കും കഴിയില്ല. ഇത് ഇന്ത്യയുടെ യാത്രയാണ്. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാനുളള യാത്രയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അടുത്ത 21 ദിവസത്തില്‍ കര്‍ണാടകയിലെ വിവിധ ജില്ലകളിലൂടെ 511 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര കര്‍ണാടകയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും. ബിജെപിയുടെയും ആര്‍ എസ് എസിന്റെയും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊളളുകയും ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കുകയുമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകര്‍ക്കെതിരായ അതിക്രമങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങി കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധമാണ് ഈ യാത്ര. ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം പ്രസംഗങ്ങള്‍ നടത്തുകയല്ല. മറിച്ച് നിങ്ങളെ കേള്‍ക്കുക എന്നതാണ്'-രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More