ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ ജില്ലകളിലും സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കും- അരവിന്ദ് കെജ്‌റിവാള്‍

അഹമ്മദാബാദ്: ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി ആം ആദ്മി. അധികാരത്തിലെത്തിയാൽ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്നും കച്ച് ജില്ലയുടെ എല്ലാ കോണുകളിലേക്കും നർമ്മദയിൽനിന്നുളള ജലം എത്തിക്കുമെന്നും അരവിന്ദ് കെജ്‌റിവാൾ പറഞ്ഞു. ഗുജറാത്തിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കഴിഞ്ഞ തവണ ഞാൻ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ഒരാൾ എന്നോട് വന്ന് പറഞ്ഞു, ഒരു ജോലിക്കായി ബിജെപിയെ സമീപിച്ചപ്പോൾ അവർ തന്നെ തളളിപ്പുറത്താക്കി എന്ന്.  ബിജെപിക്കാർക്ക് ഒരു ജോലിയും ചെയ്യാൻ താൽപ്പര്യമില്ല. അവരുടെ നേതാക്കളുടെ മക്കൾ വലിയ ജോലികളിലും പദവികളിലും ഇരിക്കും. അവർ നമ്മുടെ കുട്ടികളെ പീഡിപ്പിക്കും. ഡൽഹിയിൽ പാവപ്പെട്ട കുടുംബങ്ങളിൽനിന്നുളള വിദ്യാർത്ഥികൾക്ക് മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കുന്നു. നല്ല ശമ്പളമുളള ജോലി ലഭിച്ചാൽ അവർ കുടുംബങ്ങളിലെ ദാരിദ്രമകറ്റും. ഗുജറാത്തിൽ ബിജെപി സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുകയാണ്. ആം ആദ്മി അധികാരത്തിൽ വന്നാൽ ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നമ്മുടെ കുട്ടികളുടെ ഭാവിക്കായി ആം ആദ്മിക്ക് ഒരവസരം നൽകൂ'- അരവിന്ദ് കെജ്‌റിവാൾ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആം ആദ്മി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സൗജന്യമായി ഗുണനിലവാരമുളള ചികിത്സ നൽകാനായി ഗുജറാത്തിലെ 33 ജില്ലകളിലും സർക്കാർ ആശുപത്രികൾ നിർമ്മിക്കുമെന്നും കെജ്‌റിവാൾ കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More