കോടിയേരി ഇനി ഓര്‍മ്മ; ഭൗതിക ശരീരം സംസ്ക്കരിച്ചു

കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് വിട നല്‍കി കേരളം. അഴിക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പയ്യാമ്പലത്തേക്ക് എത്തിച്ചു. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കര ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുതിര്‍ന്ന നേതാക്കളായ എം എ ബേബി, പി കെ ശ്രീമതി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിലാപയാത്രയായാണ്‌ മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ യാത്രയാക്കാന്‍ പയ്യാമ്പലത്ത് എത്തിയത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള  തുടങ്ങിയവര്‍ പയ്യാമ്പലത്ത് എത്തിയിരുന്നു. 

മുതിര്‍ന്ന സിപിഎം നേതാക്കളായ ഇ കെ നയനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്നിവരുടെ സ്മൃതികുടിരത്തോട് ചേര്‍ന്നാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. മുഖ്യമന്ത്രി, യെച്ചൂരി, എം എ ബേബി, വിജയരാഘവന്‍, എളമരം കരീം, പ്രകാശ്കാരാട്ട്, ഇ പി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് മൃതദേഹം ചിതക്കരികില്‍ എത്തിച്ചത്. മക്കളായ ബിനീഷ് കോടിയേരിയും ബിനോയി കോടിയേരിയുമാണ്‌ ചിതയ്ക്ക് തീ കൊളുത്തിയത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വെച്ചായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. 2015-ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ കേരളാ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018-ല്‍ കണ്ണൂരില്‍വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ച് വീണ്ടും അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കോടിയേരി തുടര്‍ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More