എറണാകുളം: കൊച്ചി തീരത്തുനിന്ന് 200 കിലോ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ കസ്റ്റഡിയിലുളള ആറ് ഇറാനിയന്‍ പൗരന്മാരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കും. പാക്കിസ്ഥാന് കേന്ദ്രീകരിച്ചുളള സംഘമാണ് ലഹരി ഇടപാടിന് പിന്നിലെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍സിബിയും നേവിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊച്ചി തീരത്തുനിന്ന് ഇറാനിയന്‍ ഉരു പിടികൂടിയത്. 1400 കോടി രൂപ വിലവരുന്ന 200 കിലോ ഹെറോയിനാണ് ഉരുവില്‍നിന്ന് കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അഫ്ഗാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാനിലെത്തിച്ച മയക്കുമരുന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ശ്രീലങ്കയിലെത്തിക്കാനായിരുന്നു പദ്ധതിയെന്നും ശ്രീലങ്കയിലെത്തിച്ചതിനുശേഷം അവ ഇന്ത്യയുള്‍പ്പെടെയുളള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും അന്വേഷണസംഘം കണ്ടെത്തി.
തീരത്തുനിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍നിന്നാണ് ഇറാനിയന്‍ കപ്പല്‍ കണ്ടെത്തിയത്. തുടര്‍ന്ന് നേവിയും എന്‍സിബി സംഘവും ചേര്‍ന്ന് ഉരു വളയുകയും പരിശോധന നടത്തുകയുമായിരുന്നു. പിടികൂടിയ ലഹരിവസ്തുക്കള്‍ കൊച്ചിയിലെത്തിച്ചിരുന്നു. സമീപകാലത്ത് കൊച്ചിയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.