കൊച്ചി: നിയമവിരുദ്ധമായി ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളി. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് താന്‍ അനുസരിക്കുമെന്നും ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ലെന്ന കാര്യം മനസിലാക്കണമെന്നും എല്‍ദോസ് കുന്നപ്പിളളി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'നിയമവിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ല എന്ന് മനസിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധര്‍ മാത്രമേ പ്രതികരിക്കൂ. ഇത്രവരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരുപാടുപേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വശക്തനും നന്ദി'-എന്നാണ് എല്‍ദോസ് കുന്നപ്പിളളി എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, എംഎല്‍എയ്ക്കെതിരായ പരാതിയില്‍ ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴിയെടുത്തു. മജിസ്ട്രേറ്റിനുമുന്നില്‍ നല്കിയ പരാതി ക്രൈംബ്രാഞ്ചിനോടും യുവതി ആവര്‍ത്തിച്ചതായാണ് വിവരം. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നതിനുശേഷം അന്വേഷണ സംഘം അറസ്റ്റുകള്പ്പെടെയുളള നടപടികളിലേക്ക് കടന്നേക്കും.