നോട്ട് നിരോധനം: കേന്ദ്രത്തിനും ആര്‍ ബി ഐക്കും സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി: നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനും ആര്‍ ബി ഐക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടുമ്പോഴുള്ള ലക്ഷമണ രേഖ അറിയാം. എങ്കിലും ഭരണഘടനാബെഞ്ചിന് മുന്‍പിലെത്തുന്ന വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച്‌ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് നിർദേശം.

അതേസമയം, കേസ് പരിഗണിക്കുന്നത് അടുത്ത മാസം 9-ലേക്ക് മാറ്റി. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്‍പിലുള്ളത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനജീവിതത്തെ സാരമായി ബാധിച്ചുവെന്നുമാണ് ഹര്‍ജികളില്‍ പറയുന്നത്. നോട്ട് നിരോധനം സംബന്ധിച്ച നിയമം ചോദ്യം ചെയ്യപ്പെടാത്തതിനാല്‍ ഇതൊരു അക്കാദമിക്ക് വിഷയം മാത്രമാണെന്ന്  അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ചൂണ്ടിക്കാട്ടി. അക്കാദമിക വിഷയത്തിനായി കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്ന് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ വാദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നോ​ട്ട് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കുന്നത്.2016 നവംബറിലാണ് മോദി സര്‍ക്കാര്‍ യാതൊരുഅറിയിപ്പും കൂടാതെ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുക, ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് മാറുക എന്നിവ ലക്ഷ്യമിട്ടാണ് നോട്ടുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്രസര്ക്കാരിന്‍റെ വാദം. എന്നാല്‍ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  

Contact the author

National Desk

Recent Posts

Web Desk 5 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More