ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഡല്‍ഹിയില്‍ വന്ന് പറയും, 'ഹിന്ദി തെരിയാത് പോടാ'- ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും ചെപ്പോക്ക് എം എല്‍ എയുമായ ഉദയനിധി സ്റ്റാലിന്‍. ഹിന്ദി നിര്‍ബന്ധമാക്കാനുളള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ 'ഹിന്ദി തെരിയാത് പോടാ' പ്രചാരണവുമായി ഡല്‍ഹിയിലെത്തുമെന്നും ഹിന്ദി വിരുദ്ധ നിലപാടില്‍ ഡിഎംകെ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

'ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴെല്ലാം ഡിഎംകെ പ്രതിഷേധിക്കും. 2019-ലെ തെരഞ്ഞെടുപ്പിലെന്നപോലെ 2024-ലെ തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തും. ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള തീരുമാനം കേന്ദ്രം മാറ്റിയില്ലെങ്കില്‍ ഡല്‍ഹില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി മടിക്കില്ല. തമിഴ്‌നാട് ഇപ്പോള്‍ ഭരിക്കുന്നത് എടപ്പാടി പളനിസ്വാമിയോ ഒ പനീര്‍സെല്‍വമോ ആണെന്നാണ് മോദിയും അമിത് ഷായും കരുതുന്നതെങ്കില്‍ തെറ്റി, ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്റ്റാലിനാണ്'-ഉദനയനിധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ഞങ്ങള്‍ എന്നും എതിര്‍ക്കും. പെരിയാര്‍, അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ പാതയാണ് പിന്തുടരുന്നത്. ഹിന്ദിയുടെയും സംസ്ഥാനത്തിന്റെ അവകാശങ്ങളുടെയും വിഷയത്തില്‍ ഞങ്ങളുടെ നിലപാടില്‍നിന്ന് ഒരിക്കലും പിന്‍മാറില്ല. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുളളു.'ഹിന്ദി തെരിയാത് പോടാ'-ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More