മനീഷ് സിസോദിയ ഇന്നത്തെ ഭഗത് സിംഗ്, ഇത് രണ്ടാം സ്വാതന്ത്ര്യസമരം- അരവിന്ദ് കെജ്‌റിവാള്‍

ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനുപിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും മനീഷ് സിസോദിയ ഇന്നത്തെ ഭഗത് സിംഗാണെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജയിലറകള്‍ക്കും തൂക്കുകയറുകള്‍ക്കും ഭഗത് സിംഗിന്റെ ലക്ഷ്യങ്ങളെ തടയാനായില്ല. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മനീഷ് സിസോദിയ ഇന്നത്തെ ഭഗത് സിംഗാണ്. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം പാവപ്പെട്ട ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി അവര്‍ക്ക് ശോഭനമായ ഭാവി പ്രതീക്ഷ നല്‍കുന്ന ഒരു വിദ്യാഭ്യാസ മന്ത്രിയെ രാജ്യത്തിന് ലഭിച്ചു. കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്'-അരവിന്ദ് കെജ്‌റിവാള്‍ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ 11 മണിക്കാണ് സി ബി ഐ മനീഷ് സിസോദിയയെ ചോദ്യംചെയ്യല്‍ ആരംഭിച്ചത്. 'പതിനാല് മണിക്കൂര്‍ സി ബി ഐ എന്റെ വീട്ടില്‍ പരിശോധന നടത്തി. അവര്‍ക്ക് ഒന്നും ലഭിച്ചില്ല. എന്റെ ബാങ്ക് ലോക്കറില്‍നിന്നും ഒന്നും കണ്ടെത്തിയില്ല. സത്യമേവ ജയതേ'-എന്നാണ് മനീഷ് സിസോദിയ സി ബി ഐ റെയ്ഡില്‍ പ്രതികരിച്ചത്. ഡല്‍ഹി മദ്യനയത്തില്‍ അഴിമതി നടന്നിട്ടില്ലെന്നാണ് ആം ആദ്മിയുടെ വാദം. സി ബി ഐ ഉള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More