മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തൂത്തുവാരി കോണ്‍ഗ്രസ്. 13 പഞ്ചായത്തുകളിലെ പഞ്ചായത്ത് സമിതി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മൂന്ന് പഞ്ചായത്തുകളില്‍ എന്‍സിപിയും വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് ഒരു ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിച്ചു. പക്ഷേ ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല. ബിജെപിക്ക് മൂന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ മാത്രമാണ് ലഭിച്ചത്.
സാവോനര്‍, കല്മേശ്വര്, പാഴ്സോണി, മൗദ, കാംപ്റ്റി, ഉംറെഡ്, ഭിവാപൂര്‍, കുഹി, നാഗ്പൂര്‍ റൂറല്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കറ്റോള്‍, നാര്‍ഖെഡ്, ഹിന്‍ഗ്ന എന്നിവിടങ്ങളില്‍ എന്‍സിപിയും രാംതെക്കില് ശിവസേനയും വിജയിച്ചു. ബിജെപിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ തട്ടകമാണ് നാഗ്പൂര്‍. ആര് എസ് എസിന്റെ തലസ്ഥാനവും നാഗ്പൂരിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആര് എസ് എസിന്റെ ദേശീയ കാര്യാലയം സ്ഥിതിചെയ്യുന്ന നാഗ്പൂരില്തന്നെ ബിജെപിക്ക് നേരിടേണ്ടിവന്ന പരാജയം ഗ്രാമീണ മേഖലകളില്‍ ബിജെപിയുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് റൂറല്‍ യൂണിറ്റ് മേധാവി രാജേന്ദ്ര മുലക് പറഞ്ഞു.