ശ്രീരാമിനും വഫയ്ക്കുമെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കി കോടതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരെ ചുമത്തിയ നരഹത്യാ കുറ്റം ഒഴിവാക്കി കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇരുവരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ശ്രീരാമിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളും വഫയ്‌ക്കെതിരെ മോട്ടോര്‍വാഹനക്കേസും മാത്രമായിരിക്കും നിലനില്‍ക്കുക. 

പ്രതികള്‍ക്കെതിരെ ചുമത്തിയ പ്രധാന വകുപ്പായ മനപ്പൂര്‍വ്വമുളള നരഹത്യ ഒഴിവാക്കിയതോടെ കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ജൂലായ് ഇരുപതിന് ഇരുവരും വിചാരണയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

താന്‍ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും ബഷീറിനെ മുന്‍പരിചയമില്ലാത്തതിനാല്‍ മനപ്പൂര്‍വ്വം വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീറാം വിടുതല്‍ ഹര്‍ജി നല്‍കിയത്. വാഹനത്തില്‍ ഒപ്പം സഞ്ചരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കേസില്‍ പ്രതിയാക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നുമാണ് വഫ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More