എല്‍ദോസ് കുന്നപ്പിളളിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിളളി എം എല്‍ എയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കെ പി സി സി അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. നിശ്ചിത സമയ പരിധിക്കുളളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ പ്രതിയായതിനുപിന്നാലെ എല്‍ദോസ് ഒളിവില്‍ പോയത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ വിശദീകരണം നല്‍കിയാലും പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത.

അതേസമയം, എല്‍ദോസ് കുന്നപ്പിളളിയുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് യുവതി ആരോപണമുന്നയിക്കുന്നതെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ ഉത്തരവിടുന്നതിനുമുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് പരാതിക്കാരിയായ യുവതിയും കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ വിധി വന്നതിനുശേഷം അറസ്റ്റുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്‍ദോസിനെതിരെ കഴിഞ്ഞ ദിവസം രണ്ട് പൊലീസുകാര്‍ കൂടി മൊഴി നല്‍കിയിരുന്നു. കോവളം സ്‌റ്റേഷനിലെ പൊലീസുകാരാണ് ജില്ലാ ക്രൈംബ്രാഞ്ചിനുമുന്‍പാകെ മൊഴി നല്‍കിയത്. കോവളത്തെ ആത്മഹത്യാമുനമ്പില്‍ വെച്ച് എംഎല്‍എ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആ സമയത്ത് രണ്ട് പൊലീസുകാര്‍ സ്ഥലത്തെത്തിയതായി പറഞ്ഞിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തിയെന്നാണ് യുവതി മൊഴിയില്‍ പറഞ്ഞത്. ഒപ്പമുളളത് ഭാര്യയാണെന്ന് എം എല്‍ എ പറഞ്ഞെന്നും തുടര്‍ന്ന് എം എല്‍ എയെയും യുവതിയെയും കാറില്‍ കയറ്റി അയച്ചെന്നുമാണ് പൊലീസുകാരുടെ മൊഴി.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More