ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തളളി. വിചാരണ കോടതി ജഡ്ജിയോട് വായടയ്ക്കണമെന്ന് പറയാനാകില്ലെന്നും ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അതിജീവിതയുടെ ഹര്‍ജി പരിഗണിച്ചത്. വിചാരണ കോടതി ജഡ്ജിയും അവരുടെ ഭര്‍ത്താവുമായി കേസിലെ എട്ടാം പ്രതിയായ ദിലീപിന് ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും അതുകൊണ്ട് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എക്സൈസ് വകുപ്പില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുന്നയാളാണ്. മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രൊസിക്ക്യൂഷനോട് പെരുമാറുന്നത്. രണ്ട് പബ്ലിക് പ്രോസിക്ക്യൂട്ടര്‍മാര്‍ കേസില്‍നിന്ന് പിന്മാറി. വിസ്താരത്തിനിടിയില് മാന്യതയെ ഹനിക്കുന്ന ചോദ്യങ്ങള്‍ പ്രതിയുടെ അഭിഭാഷകന് ചോദിച്ചു. ഇത് തടയാന്‍ ജ്ഡജി തയാറായില്ല തുടങ്ങിയ കാര്യങ്ങളാണ് നടി ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍, വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉളളതിന് ജഡ്ജിയെ എന്തിനാണ് സംശയിക്കുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചത്.