ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. ധനമന്ത്രിയോടുളള പ്രീതി നഷ്ടമായെന്നും കെ എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് ധനമന്ത്രിയെ മാറ്റണമെന്ന ആവശ്യം.

തനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കിയത്. യുപിയില്‍നിന്നുളളവര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാനാവില്ല എന്ന കെ എന്‍ ബാലഗോപാലിന്‌റെ പരാമര്‍ശമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. മന്ത്രിയുടെ പരാമര്‍ശം ദേശീയതയെ ചോദ്യംചെയ്യുന്നതാണ് എന്നാണ് ഗവര്‍ണറുടെ വാദം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തളളി. ധനമന്ത്രിയുടെ പരാമര്‍ശം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും ഒരുകാരണവശാലും മന്ത്രിയെ സ്ഥാനത്തുനിന്ന് മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More