എപ്പോഴാണ് ഞങ്ങള്‍ക്കൊപ്പം ചേരുന്നത്?; പ്രശാന്ത് ഭൂഷണെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ് വിജയ് സിംഗ്

ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചതിനുപിന്നാലെ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. പദയാത്രയെ പ്രശംസിച്ചുളള പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ദിഗ് വിജയ് സിംഗിന്റെ പ്രതികരണം.

'ഭാരത് ജോഡോ യാത്ര ശരിക്കും മതിപ്പുണ്ടാക്കുന്നതാണ്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുണ്ടാക്കിയേക്കാം' എന്നായിരുന്നു യാത്രയുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. 'താങ്കളോട് യോജിക്കുന്നു. എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത്'-എന്നാണ് ദിഗ് വിജയ് സിംഗ് ചോദിച്ചത്. ആം ആദ്മി പാര്‍ട്ടി 2015 ഏപ്രിലില്‍ പ്രശാന്ത് ഭൂഷണെ പുറത്താക്കിയിരുന്നു. പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു നടപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഭാരത് ജോഡോ യാത്ര ഇതുവരെ നാലുസംസ്ഥാനങ്ങളാണ് പിന്നിട്ടത്. തമിഴ്‌നാട് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര കേരളവും കര്‍ണാടകയും ആന്ധ്രയും കടന്ന് തെലങ്കാനയിലെത്തി നില്‍ക്കുകയാണ്. ദീപാവലി അവധി കഴിഞ്ഞ് നാളെയാണ് ഭാരത് ജോഡോ യാത്ര പര്യടനം വീണ്ടും ആരംഭിക്കുക. അടുത്ത പതിനൊന്ന് ദിവസങ്ങളിലായി തെലങ്കാനയിലെ എട്ടുജില്ലകളിലൂടെയാണ് യാത്ര കടന്നുപോവുക. 2022 സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ഫെബ്രുവരി ഇരുപതിന് കശ്മീരിലെത്തുന്നതോടെയാണ് അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

അദാനിയെ തൊട്ടാല്‍ മോദിക്ക് പൊളളുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം- കെ സി വേണുഗോപാല്‍

More
More
National Desk 1 day ago
National

ഇന്ത്യയിലെ സ്ത്രീകള്‍ അലസരാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടി സൊണാലി കുല്‍ക്കര്‍ണി

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പുതിയ 19 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് രാജസ്ഥാന്‍

More
More
National Desk 2 days ago
National

മോദിയാണ് വിദേശത്ത് പോയി ഇന്ത്യയെ അപമാനിച്ചത്; തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കുക അത്ര എളുപ്പമല്ല; വൈകാരിക കുറിപ്പുമായി ശില്‍പ ഷെട്ടി

More
More
National Desk 2 days ago
National

ബിജെപി തന്നെ ദേശവിരുദ്ധരാണ്- ജെ പി നദ്ദയ്ക്ക് മറുപടിയുമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More