ദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂ- ചീഫ് ജസ്റ്റിസിനോട് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനാധിപത്യത്തിന്റെയും ഫെഡറല്‍ ഘടനയുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് പറഞ്ഞ മമത ജനാധിപത്യ സ്ഥാപനങ്ങളുടെ സ്തംഭനാവസ്ഥയെക്കുറിച്ചും വര്‍ധിച്ചുവരുന്ന മാധ്യമ വിചാരണകളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സ് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചീഫ് ജസ്റ്റിസ് യുയു ലളിതും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'എല്ലാ ജനാധിപത്യ അധികാരങ്ങളും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പിടിച്ചെടുക്കുകയാണ്. ജനങ്ങളെ പീഡനങ്ങളില്‍നിന്ന് രക്ഷിക്കണം. എവിടെയാണ് ജനാധിപത്യമുളളത്? ദയവായി ജനാധിപത്യത്തെ സംരക്ഷിക്കണം. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുളള വിശ്വാസം നഷ്ടമായി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇന്ന് സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ജുഡീഷ്യറി ജനങ്ങളെ അനീതിയില്‍നിന്ന് സംരക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും വേണം. നിലവില്‍ ജനങ്ങള്‍ അടച്ചിട്ട വാതിലുകള്‍ക്കുമുന്നില്‍നിന്ന് കരയുകയാണ്'- മമതാ ബാനര്‍ജി കൂട്ടിച്ചേർത്തു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More