വിവാഹത്തിന് നിയമ സാധുത വേണം; സ്വവര്‍ഗ ദമ്പതികള്‍ കോടതിയില്‍

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ ദമ്പതികൾ ഹൈക്കോടതിയിൽ. നികേഷും സോനുവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ആദ്യ സ്വവർ‌​ഗ ​ദമ്പതികളാണ് നികേഷും സോനുവും. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്‌തുനൽകാൻ അധികൃതരോട്‌ നിർദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിയിൽ കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടിയിട്ടുണ്ട്.

സ്പെഷ്യൽ മാര്യേജ് ആക്ടനുസരിച്ച്‌ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന അപേക്ഷ നിരസിക്കപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ  വ്യവസ്ഥയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. സ്വവർഗ വിവാഹം സുപ്രീംകോടതി 2018-ൽ നിയമവിധേയമാക്കിയതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവാഹം, ദത്തെടുക്കൽ, ഇൻഷുറൻസ് പോലുള്ള അവകാശങ്ങൾ സ്വവർ​ഗ ​ദമ്പതികൾക്ക് ലഭിക്കുന്നില്ലെന്നും ഇരുവരും ഹർജിയിൽ ഹർജിയിൽ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More