'ഞാൻ മരിച്ചിട്ടില്ല, അപകടകരമായ അവസ്ഥയിലുമല്ല'- രോഗാവസ്ഥയെക്കുറിച്ച് നടി സാമന്ത

ഹൈദരാബാദ്: തന്റെ രോഗാവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടി സാമന്ത റുത് പ്രഭു. താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരം തലക്കെട്ടുകളും വാര്‍ത്തകളും ഒഴിവാക്കണമെന്നും സാമന്ത പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ 'യശോദ'യുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ രോഗാത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും തുറന്നുസംസാരിച്ചത്. 

'ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശമാവും. ചിലപ്പോള്‍ മുന്നോട്ട് ഒരു ചുവട് വയ്ക്കാന്‍ പോലും സാധിക്കാതെ വരും. എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒരുപാട് ദൂരം ഞാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്. എന്റെ അസുഖം ജീവന് ഭീഷണിയൊന്നുമല്ല. അത്തരത്തിലുളള ഒരുപാട് വാര്‍ത്തകള്‍ ഞാന്‍ കണ്ടു. ഞാന്‍ മരിച്ചിട്ടില്ല. അത്തരം തലക്കെട്ടുകള്‍ അനാവശ്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്'- സാമന്ത പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെയാണ് സാമന്ത തനിക്ക് 'മയോസൈറ്റിസ്' രോഗം ബാധിച്ചതായി വെളിപ്പെടുത്തിയത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് രോഗം. അതേസമയം, സാമന്ത കേന്ദ്രകഥാപാത്രമായി എത്തുന്ന യശോദ നവംബര്‍ പതിനൊന്നിന് റിലീസാകും. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്ന യുവതിയായാണ് സാമന്ത യശോദയില്‍ വേഷമിടുന്നത്. വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണിമുകുന്ദന്‍, മുരളി ശര്‍മ്മ, റാവു രമേഷ്, മധുരിമ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More