ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് പാന്‍മസാല ചവച്ചുകൊണ്ട്, രാജ്ഭവനില്‍ എക്‌സൈസ് പരിശോധന വേണം- വി പി സാനു

മലപ്പുറം: പാന്‍ മസാല ചവച്ചുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് എസ് എഫ് ഐ ദേശീയ അധ്യക്ഷന്‍ വി പി സാനു. എക്‌സൈസ് രാജ്ഭവനില്‍ പരിശോധന നടത്തണമെന്നും ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും വി പി സാനു ആവശ്യപ്പെട്ടു. കേരളത്തില്‍ പാന്‍ മസാല നിരോധിച്ചതാണെന്നും ഗവര്‍ണര്‍ നിയമലംഘനം നടത്തുന്നു എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്‍ണറെ കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുളള ഓര്‍ഡിനന്‍സിന് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി പി സാനുവിന്റെ പരാമര്‍ശം. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആര്‍എസ്എസ് പിന്തുണയോടെ ഗവര്‍ണര്‍ നടത്തുന്ന നീക്കത്തെ വിദ്യാര്‍ത്ഥികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേട്ടത്തിന്റെ പടവുകള്‍ കയറുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഇടതുസര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. അത് തകര്‍ക്കാനാണ് ഗവര്‍ണറുടെ നീക്കം. ആര്‍എസ്എസിനുവേണ്ടിയുളള ഗവര്‍ണറുടെ നീക്കങ്ങളെ തകര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണം. വിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമാവണം.'- വി പി സാനു പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 6 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More