മൺകുടങ്ങളിൽ സൂക്ഷിച്ചിരുന്ന നാടന്‍ മദ്യമടിച്ച് പൂസായി ആനകള്‍; ഡ്രമ്മടിച്ച് ഓടിച്ച് വനംവകുപ്പ്

image for representative purpose only

കാടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നാടന്‍ മദ്യംകുടിച്ച് പൂസായി ആനക്കൂട്ടം. മൺകുടങ്ങളിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് ആനകള്‍ എടുത്ത് കുടിച്ചത്. ഇവിടെ നാടൻ മദ്യം തയാറാക്കുമ്പോൾ ലഹരിക്കായി മഹുവ മരത്തിലെ പൂക്കളിട്ട് പുളിപ്പിച്ച വെള്ളം ചേർക്കാറുണ്ട്. കുറഞ്ഞ അളവില്‍ കഴിച്ചാല്‍തന്നെ ഒഫായിപ്പോകുമെന്നതാണ് അതിന്‍റെ പ്രത്യേകത. ഇരുപതോളം ആനകളാണ് കുടിച്ച് പൂസായി വീണുറങ്ങിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനത്തിനുള്ളിലാണ് ഗ്രാമവാസികൾ മദ്യക്കുടങ്ങൾ സൂക്ഷിച്ചിരുന്നത്. അവയെടുക്കാന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് കുടങ്ങൾ തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തായി വെള്ളമടിച്ച് ബോധംകെട്ടുറങ്ങുന്ന ആനക്കൂട്ടത്തെ കണ്ടെത്തുകയായിരുന്നു. അവര്‍ തട്ടിയും മുട്ടിയും ബഹളംവച്ചും ആനകളെ ഉണര്‍ത്താന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വലിയ ഡ്രമ്മുകള്‍ അടിച്ചാണ് ആനകളെ ഉണര്‍ത്തിയത്. പാതി മയക്കത്തോടെയാണ് ആനകള്‍ ഉള്‍ വനത്തിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളില്‍ ആനകളെ നിരീക്ഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

രാത്രിയിലാകാം ആനക്കൂട്ടം കുടം പൊട്ടിച്ച് അതിനുള്ളിലുണ്ടായിരുന്ന വെള്ളം അകത്താക്കിയതെന്നാണ് നിഗമനം. 24 ആനകളാണ്  ഇക്കൂട്ടത്തിലുണ്ടായിരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More