ശ്വാസം കഴിക്കാന്‍ പ്രയാസപ്പെട്ട് മണ്ണിനടിയില്‍ 2 മണിക്കൂര്‍; ഒടുവില്‍ അതിസാഹസികമായ രക്ഷപ്പെടുത്തല്‍

കോട്ടയം: മറിയപ്പള്ളിക്ക് സമീപം മാടത്തുകാവൂര്‍ ക്ഷേത്രത്തിനടുത്ത് വീട് നിര്‍മാണത്തിനിടെയുണ്ടായ  മണ്ണിടിച്ചിലില്‍ അകപ്പെട്ടുപോയ കൊല്‍ക്കത്ത സ്വദേശി സുശാന്തിനെ 2 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. കഴുത്തൊപ്പം മണ്ണിനടിയിലായിപ്പോയ സുശാന്തിനെ മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച് പ്രദേശത്തെ മണ്ണുനീക്കിയാണ് പുറത്തെടുത്തത്. നേരാംവണ്ണം ശ്വാസമെടുക്കാന്‍ പോലുമാകാതെ മരണത്തെ മുഖാമുഖം കണ്ടാണ്‌ യുവാവ് മണിക്കൂറുകള്‍ കഴിച്ചുകൂട്ടിയത്.  

രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. രണ്ട് മലയാളികളും രണ്ട് ഇതരസംസ്ഥാനക്കാരുമായ തൊഴിലാളികള്‍ ചേര്‍ന്ന് വീട് നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റു മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുശാന്തിന് പുറത്തുവരാന്‍ കഴിഞ്ഞില്ല. കഴുത്തൊപ്പം മണ്ണിനടിയിലായിപ്പോയ സുശാന്തിന് മേല്‍ വീണ്ടും മണ്ണ് വീഴാതിരിക്കാന്‍ മുകളില്‍ പലക വെച്ച് സംരക്ഷണമൊരുക്കി, അതിസൂക്ഷ്മ തയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അകപ്പെട്ട കുഴിക്ക് സമാന്തരമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്താണ് സുശാന്തിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് സാരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മണ്ണിടിച്ചില്‍ തുടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More