പ്രതിപക്ഷ പാര്‍ട്ടികള്‍ തലകുനിക്കുന്നതുവരെ ബിജെപി കേന്ദ്ര ഏജന്‍സിയെന്ന ത്രിശൂലം ഉപയോഗിച്ചുകൊണ്ടിരിക്കും- ബൃന്ദാ കാരാട്ട്

ഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്രം നടത്തുന്ന പ്രതികാര നടപടികള്‍ക്കെതിരെ സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദാ കാരാട്ട് രംഗത്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ), ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (ആദായ നികുതി വകുപ്പ്) എന്നീ ഏജന്‍സികളെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരായ ത്രിശൂലമായാണ് കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. റാഞ്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

'ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് നാം ദിവസവും കാണുന്നത്. ബിജെപിയുടെ അജണ്ട നടപ്പിലാക്കാനും ബിജെപി ഇതര സര്‍ക്കാരുകളെ അസ്വസ്ഥരാക്കാനും ഗവര്‍ണര്‍മാരെയും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നു. പ്രതിപക്ഷത്തുളളവര്‍ ബിജെപിക്കുമുന്നില്‍ തല കുനിക്കുന്നതുവരെ അവര്‍ ആ ത്രിശൂലം ഉപയോഗിച്ചുകൊണ്ടേയിരിക്കും. ഭരണഘടനാ സംവിധാനത്തെ അവര്‍ ആക്രമിക്കുകയാണ്'-ബൃന്ദാ കാരാട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇഡി ഒന്‍പത് മണിക്കൂര്‍ ചോദ്യംചെയ്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എത്രയുംവേഗം സംസ്ഥാനത്തെ ബിജെപി ഇതര പാര്‍ട്ടികളുടെ യോഗം വിളിക്കണമെന്നും ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. 'പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയാറാക്കണം. ബിജെപിയുടെ ഭരണത്തിനുകീഴില്‍ ഭീഷണി നേരിടുന്ന ഭരണഘടനയെയും ഫെഡറലിസത്തെയും സംരക്ഷിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ദേശീയ തലത്തില്‍ ഒന്നിക്കേണ്ടതുണ്ട്'-ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More