അതീവ സുരക്ഷ വേണ്ടയാളാണ് ഞാന്‍; പഴയ വാഹനം നിന്നു പോകുന്നതുകൊണ്ടാണ് പുതിയത് വാങ്ങുന്നത് - പി ജയരാജന്‍

കണ്ണൂര്‍: പുതിയ വാഹനം എവാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്‍. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്‌ അനുസരിച്ച് അതീവ സുരക്ഷ ആവശ്യമുള്ളയാളാണ് താനെന്നും പഴയ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇടക്കിടെ നിന്നുപോകുന്ന സാഹചര്യത്തിലാണ് പുതിയ വാഹനം വാങ്ങാന്‍ മന്ത്രിസഭാ അനുമതി നല്‍കിയിരിക്കുന്നത്. 35 ലക്ഷം രൂപവരെ വിലയുള്ള വാഹനം വാങ്ങമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതുവരെ വാഹനം വാങ്ങിയിട്ടില്ല. വാഹനം വിതരണം ചെയ്യുന്ന കമ്പനിയുമായി ചര്‍ച്ച ചെയ്തതിനുശേഷമേ വിലയുടെ കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. തനിക്ക് ബുള്ളറ്റ് ബ്രൂഫ് വാഹനമാണ് വാങ്ങുന്നതെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി ജയരാജന് പുതിയ വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പി ജയരാജന്റെ ആരോഗ്യനില കണക്കിലെടുത്താണ് പുതിയ വാഹനം വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിൽ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നതായും ഉത്തരവില്‍ പറയുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് പുതിയ വാഹനം വേണമെന്ന ആവശ്യം മുന്‍പോട്ട് വെച്ചത്. ഇതിനുമന്ത്രി സഭാ അംഗീകാരം നല്‍കുകയായിരുന്നു

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 12 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 3 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 4 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More