ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അഹങ്കാരം അല്‍പ്പം കുറയ്ക്കണം- ഗീവര്‍ഗീസ് കൂറിലോസ്

കൊച്ചി: ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ടതിനുപിന്നാലെ അര്‍ജന്റീന ഫാന്‍സിനെ പരിഹസിച്ച് യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അഹങ്കാരം അല്‍പ്പം കുറയ്ക്കണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇപ്പോള്‍ എന്തായി? ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അവരുടെ അഹങ്കാരം അല്‍പ്പം കുറയ്ക്കണം. ഞങ്ങള്‍ ബ്രസീല്‍ ഫാന്‍സിനെ കണ്ടുപഠിക്ക്... കാത്തിരിക്കൂ... ഇനിയുളള ദിവസങ്ങളില്‍ കളിക്കളത്തില്‍ സാമ്പാ നൃത്തച്ചുവടുകള്‍...'എന്നാണ് തമാശരൂപേണ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്റീന നേരിട്ട വലിയ തോല്‍വികളിലൊന്നാണ് ഇത്. മത്സരം ആരംഭിച്ച് 48-ാം മിനിറ്റിലാണ് സൗദിക്കുവേണ്ടി സാലിഹ് അല്‍ ഷെഹ്‌റി ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റില്‍ സലീം അല്‍ ദൗസറി രണ്ടാമത്തെ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റീന ഒരു ഗോള്‍ നേടിയത്. അര്‍ജന്റീനക്കെതിരെ സൗദി അട്ടിമറി വിജയം നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിന് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. പൊതു-സ്വകാര്യ മേഖലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 1 day ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More