ബിജെപിയുടെ കുത്തിത്തിരിപ്പുകള്‍ വിലപ്പോവില്ല, ജോഡോ യാത്രയെ ഐക്യത്തോടെ സ്വാഗതംചെയ്യും- സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന ഗുര്‍ജാര്‍ സമുദായ നേതാവ് വിജയ് സിംഗ് ബെയ്ന്‍സ്ലയുടെ ഭീഷണിയില്‍ പ്രതികരണവുമായി സച്ചിന്‍. ബിജെപി എത്ര ശ്രമിച്ചാലും രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര വിജയിക്കുമെന്നും യാത്രയെ കോണ്‍ഗ്രസിലുളള എല്ലാവരും ഐക്യത്തോടെ തന്നെ സ്വീകരിക്കുമെന്നുമാണ് ഗുര്‍ജാര്‍ നേതാവിന്റെ പരാമര്‍ശത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സച്ചിന്‍ പൈലറ്റ് നല്‍കിയ മറുപടി.

'ബിജെപി കുഴപ്പങ്ങളും കുത്തിത്തിരിപ്പുകളും ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷെ, ഇത് ഭാരത് ജോഡോ യാത്രയാണ്. ഈ യാത്ര വിജയിക്കുക തന്നെ ചെയ്യും. ഞങ്ങളെല്ലാവരും ഐക്യത്തോടെ യാത്രയെ സ്വാഗതം ചെയ്യും. ജനങ്ങള്‍ ആവേശഭരിതരാണ്. എല്ലാ സമുദായങ്ങളില്‍നിന്നുമുളള ജനങ്ങള്‍ക്കും ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പര്യടനം നടത്തണമെന്ന് ആഗ്രഹമുണ്ട്. കോണ്‍ഗ്രസിന് ഇത് പുതിയൊരു തുടക്കമായിരിക്കും'-സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി. അവസാനിക്കുന്ന ഒരു വര്‍ഷം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം. സച്ചിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി, നിങ്ങള്‍ക്ക് സ്വാഗതം. അല്ലാത്തപക്ഷം ഞങ്ങള്‍ എതിര്‍ക്കും'-എന്നാണ് വിജയ് സിംഗ് ബെയ്ന്‍സ്ല പറഞ്ഞത്. ഡിസംബര്‍ മൂന്നിനാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തുക. 20 ദിവസമാണ് യാത്ര സംസ്ഥാനത്ത് പര്യടനം നടത്തുക. ജലവാര്‍, ബുണ്ടി, അല്‍വാര്‍, ദൗസ, കോട്ട തുടങ്ങിയ സ്ഥലങ്ങളിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകും.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

More
More
National Desk 1 day ago
National

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധം- അഹമ്മദാബാദ് ഇമാം

More
More
National Desk 1 day ago
National

രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച്

More
More
National Desk 2 days ago
National

സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കും മാന്യരായ മനുഷ്യര്‍ക്കും വോട്ടുചെയ്യുക- മനീഷ് സിസോദിയ

More
More
National Desk 2 days ago
National

ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് നിരന്തരം ശൗചാലയം കഴുകിപ്പിച്ച പ്രധാനാധ്യാപിക അറസ്റ്റില്‍

More
More