ലക്നൗ: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ്പ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ്പാണ് നിര്‍ത്തിവെച്ചത്. ഇതുവരെ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപയും ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോഴ്സുകളുടെ അടിസ്ഥാനത്തിലും സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം 16,558 മദ്രസകളിലായി അഞ്ച് ലക്ഷത്തോളം കുട്ടികള്‍ ഈ സ്കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്തിയിരുന്നു. അതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ഇനിമുതല്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുളളു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ എട്ടാംക്ലാസ് വരെയുളള വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. മദ്രസകളില്‍ ഉച്ചഭക്ഷണവും പുസ്തകവും സൗജന്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് അവശ്യ വസ്തുക്കളും നല്‍കുന്നുണ്ട്. അതിനാലാണ് സ്കോളര്‍ഷിപ്പ് നിര്‍ത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.