ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ല; നന്ദി പറഞ്ഞ് എന്‍ എസ് മാധവന്‍

തിരുവനന്തപുരം: ഹിഗ്വിറ്റ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പുതിയ ട്വീറ്റുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുലഭിച്ചു എന്നാണ് എന്‍ എസ് മാധവന്‍ പറയുന്നത്. ഫിലിം ചേമ്പറാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുലഭിച്ചു. കേരളാ ഫിലിം ചേമ്പറിന് നന്ദി. എല്ലാ പിന്തുണയ്ക്കും നന്ദി. യുവ സംവിധായകന്‍ ഹേമന്ദ് നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകള്‍ നേരുന്നു. സുരാജ്- ധ്യാന്‍ ചിത്രം കാണാന്‍ ജനം ഒഴുകിയെത്തട്ടെ'- എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, സിനിമയുടെ പേരുമാറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹേമന്ത് നായര്‍ പറഞ്ഞു. ഫിലിം ചേമ്പറില്‍നിന്ന് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്നും നിയമവിദഗ്ദരുമായി ആലോചിച്ച് മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഹേമന്ത് പറഞ്ഞു. 'മൂന്നുവര്‍ഷം മുന്‍പ് പണമടച്ച് ഫിലിം ചേമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യങ്ങളെല്ലാം ഫിലിം ചേമ്പറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കും'-ഹേമന്ത് നായര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദം ആരംഭിക്കുന്നത്. 'ഹിഗ്വിറ്റ എന്ന തന്റെ പ്രശസ്തമായ കഥയ്ക്കുമേല്‍ യാതൊരു അവകാശവുമില്ലാതെ പോകുന്നത് ദുഖകരമാണ്. മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുളളു. അനേകം തലമുറകള്‍ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ മേല്‍ എനിക്കുളള അവകാശം മറികടന്ന് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെ എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല' എന്നായിരുന്നു എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. സിനിമയ്ക്ക് എന്‍എസ് മാധവന്റെ കഥയുമായി ഒരു ബന്ധവുമില്ലെന്നും പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമയില്‍ പ്രതീകമെന്ന നിലയിലാണ് ഹിഗ്വിറ്റ എന്ന പേരിട്ടതെന്നും വ്യക്തമാക്കി സിനിമയുടെ സംവിധായകനും രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More