കേരളത്തില്‍ മാലിന്യപ്ലാന്‍റുകള്‍ വേണ്ടന്ന് വെക്കാന്‍ പറ്റില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മാലിന്യപ്ലാന്‍റുകള്‍ വേണ്ടന്ന് വെക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി. ആവിക്കല്‍ പ്ലാന്‍റ് സമരം പരോക്ഷമായി വിമര്‍ശിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ പലയിടത്തും വിസര്‍ജ്യം കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. അതിനാല്‍ മാലിന്യപ്ലാന്‍റുകള്‍ നാടിനാവശ്യമാണ്. കേരളത്തില്‍ എല്ലായിടത്തും ജനനിബിഡമാണ്. മാലിന്യ കേന്ദ്രം ആളുകളില്ലാത്ത സ്ഥലങ്ങളില്‍ വേണമെന്ന് പറയാന്‍ സാധിക്കില്ല.

ജനപ്രതിനിധികളാണ് ഇത്തരം പ്രശ്നങ്ങള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാലിന്യകേന്ദ്രം വേണ്ടന്ന് പ്രദേശത്തെ ജനങ്ങള്‍ മാത്രം തീരുമാനിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പെരിങ്ങമലയിൽ മാലിന്യ പ്ലാന്റ് പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു.  എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പിൻവാതിൽ നിയമനത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു. സിപിഎമ്മിലെ വീതംവെപ്പിലെ തർക്കം മൂലമാണ് കോർപറേഷനിലെ കത്ത് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി എം ബി രാജേഷ്‌ തുറന്നടിച്ചു. ഇല്ലാത്ത കത്തിനെക്കുറിച്ചാണ് വി ഡി സതീശന്‍ സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More