നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രപരം

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച് കേരളാ നിയമസഭാ. ഇത്തവണ നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍പേരും വനിതകളാണ്. ഭരണപക്ഷത്തുനിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ കെ രമയുമാണ് സ്പീക്കര്‍ പാനലിലുളളത്. പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളാവുന്നത് ഇതാദ്യമായാണ്. വനിതകള്‍ സ്പീക്കര്‍ പാനലില്‍ വരണമെന്ന ആശയം മുന്നോട്ടുവെച്ചത് സ്പീക്കര്‍ എ എന്‍ ഷംസീറാണ്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കേണ്ടത് ഈ പാനലിലുളള അംഗങ്ങളാണ്. 

സാധാരണ മൂന്നുപേരടങ്ങുന്ന സ്പീക്കര്‍ പാനലില്‍ പരമാവധി ഒരു വനിതാ അംഗം മാത്രമാണുണ്ടാവുക. ഒരു സമ്മേളനത്തില്‍തന്നെ പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളാവുന്നത് കേരളാ നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ്. ഒന്നാം കേരളാ നിയമസഭ മുതല്‍ സഭയുടെ നടപ്പുസമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ സ്പീക്കര്‍ പാനലില്‍ വന്നിട്ടുണ്ട്. അവരില്‍ 32 പേര്‍ മാത്രമാണ് വനിതകള്‍. ഈ പശ്ചാത്തലത്തിലാണ് എ എന്‍ ഷംസീറിന്റെ തീരുമാനം പ്രശംസനീയമാകുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍എംപി നേതാവ് കെ കെ രമ പാനലില്‍ ഉള്‍പ്പെട്ടതും ശ്രദ്ധേയമായി. പാനലിനെ തെരഞ്ഞെടുക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഒരു അംഗത്തെ നോമിനേറ്റ് ചെയ്യാം. കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ് ഉണ്ടായിട്ടും യുഡിഎഫ് കെ കെ രമയെ നാമനിര്‍ദേശം ചെയ്തു എന്നതാണ് ശ്രദ്ധേയം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More