മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ റെയില്‍ പദ്ധതിക്കുവേണ്ടി ചെലവാക്കിയ പണവുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ പുറത്തിറക്കിയ വീഡിയോയിലാണ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എളമക്കര സ്വദേശിയാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് എറണാംകുളം നോര്‍ത്ത് പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്രൈം നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ചാനൽ വഴിയായിരുന്നു മുഖ്യമന്ത്രിക്കെതിരെ വീഡിയോ പുറത്തുവിട്ടത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ്  കേസെടുത്തിട്ടുള്ളത്. ഇതിനുമുന്‍പും ക്രൈം നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ മാനസികമായി നിരന്തരം പീഡിപ്പിച്ചു. ഒരു മന്ത്രിയുടെ പേരിലും അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പഞ്ഞി മിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന

More
More
Web Desk 6 hours ago
Keralam

സംയുക്ത എന്ന് വിളിച്ചാല്‍ മതി; മേനോന്‍ ഒഴിവാക്കി നടി

More
More
Web Desk 7 hours ago
Keralam

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ പിരിഞ്ഞു

More
More
Web Desk 7 hours ago
Keralam

ചിന്ത ജെറോം കുടുംബ സുഹൃത്ത്; അനാവശ്യ ആരോപണങ്ങള്‍ ഒഴിവാക്കണം - റിസോര്‍ട്ട് ഉടമ

More
More
Web Desk 7 hours ago
Keralam

അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു-'കൗ ഹഗ് ഡേ'യെക്കുറിച്ച് അരുണ്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

തിയറ്ററില്‍നിന്നുളള സിനിമാ റിവ്യൂ ഇനിവേണ്ട- തീരുമാനം ഫിലിം ചേമ്പര്‍ യോഗത്തില്‍

More
More