ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

ഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും ഹിമാചല്‍ പ്രദേശില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന് വോട്ടുചെയ്തവര്‍ക്ക് നന്ദിയെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനം ഫലം കണ്ടു എന്നുമാണ് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. 

'ഈ വിജയത്തിന് ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നന്ദി. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഹൃദയം നിറഞ്ഞ  ആശംസകള്‍. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പൊതുജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും എത്രയുംവേഗം നിറവേറ്റുമെന്ന് ഞാന്‍ വീണ്ടും ഉറപ്പുനല്‍കുന്നു'-എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. ഇത് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ വിജയമാണ്. അവരെ പുരോഗതിയിലേക്ക് നയിക്കുന്ന ജയം. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആശംസകള്‍. നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു'-എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്. ഹിമാചലില്‍ 68 അംഗ നിയമസഭയില്‍ 40 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിക്ക് 24 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 8 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 9 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More
Web Desk 1 day ago
National

മിഷോംഗ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ കനത്ത മഴ, വിമാനത്താവളം വെളളത്തില്‍

More
More
National Desk 1 day ago
National

കോണ്‍ഗ്രസ് തിരിച്ചുവരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍

More
More
National Desk 2 days ago
National

സെമി പോരാട്ടത്തില്‍ 'കൈ വഴുതി' കോണ്‍ഗ്രസ്; തെലങ്കാന പിടിച്ചെടുത്തു

More
More