കുറ്റസമ്മതം നടത്തിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലം; ഷാരോണ്‍ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മ മൊഴിമാറ്റി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലപാതകക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. ക്രൈംബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് താന്‍ മൊഴിമാറ്റിയതെന്നും കുറ്റസമ്മതം നടത്തിയാല്‍ അമ്മയെയും അമ്മാവനെയും പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയിരുന്നതായും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ രഹസ്യമൊഴി നല്‍കിയത്. ഷാരോണിനെ കൊല്ലാനായി പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തിയതായി നേരത്തെ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു. 

ഗ്രീഷ്മയുടെ മൊഴി കോടതി പെന്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിന്റെ ആദ്യദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് ജ്യൂസില്‍ വിഷം കലര്‍ത്തിയത് എന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ രഹസ്യമൊഴിയില്‍ ഇക്കാര്യങ്ങളെല്ലാം ഗ്രീഷ്മ നിഷേധിച്ചു. കേസില്‍നിന്ന് രക്ഷപ്പെടാന്‍ അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാകാം ഗ്രീഷ്മ മൊഴിമാറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഷാരോണ്‍ കൊലപാതകക്കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഗ്രീഷ്മയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും ഒരുമാസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ഗ്രീഷ്മ മൊഴിമാറ്റിയ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 13 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 3 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 4 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More