വിവാഹമോചനത്തിന് ഒരുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നത് മൗലികാവകാശങ്ങളുടെ ലംഘനം- ഹൈക്കോടതി

കൊച്ചി: പരസ്പര ധാരണയില്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് ഒരുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹ മോചനത്തിന് അപേക്ഷിക്കാന്‍ ഒരുവര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തുളള ദമ്പതികളുടെ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താക്ക്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിയായ യുവതിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ദമ്പതികളുടെ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും രണ്ടാഴ്ച്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കണമെന്നും ബന്ധപ്പെട്ട കുടുംബക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ യൂണീഫോം മാര്യേജ് കോഡ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം കക്ഷികളെ കേന്ദ്രീകരിച്ചാവണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിക്കുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More