വൈദ്യപരിശോധന കഴിഞ്ഞു; ഷൈന്‍ ടോം ചാക്കോയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു

ദുബായ്: വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്താവളത്തില്‍നിന്നും വിട്ടയച്ചു. വൈദ്യപരിശോധയടക്കമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ബന്ധുക്കള്‍ക്കൊപ്പമാണ് നടനെ വിട്ടയച്ചത്. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോടെ പിടിച്ചുവെച്ചത്. നടനെതിരെ മറ്റ് നടപടികളുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഭാരത സര്‍ക്കസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി ദുബായിലെത്തിയ നടന്‍ നാട്ടിലേക്ക് മടങ്ങാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം.

എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലായിരുന്നു ഷൈന്‍ ഉള്‍പ്പെടെയുളള സിനിമാ സംഘത്തിന് യാത്ര ഏര്‍പ്പാടാക്കിയിരുന്നത്. ദുബായില്‍നിന്ന് കൊച്ചിയിലേക്കുളള വിമാനത്തില്‍ കയറിയ ഷൈന്‍ ബഹളം വയ്ക്കുകയും കോക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് അധികൃതര്‍ ആരോപിക്കുന്നത്. ഇതോടെ വിമാനത്തിലെ ജീവനക്കാര്‍ എമിഗ്രേഷന്‍ വിഭാഗത്തെ വിവരമറിയിക്കുകയും ഷൈനിനെ പിടിച്ചുവെച്ച് മറ്റുളളവരെ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് വിടുകയുമായിരുന്നു.

അതേസമയം, നടന്‍ സീറ്റില്‍ കിടക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കൂടെയുണ്ടായിരുന്ന സംവിധായകന്‍ സോഹന്‍ സീനുലാല്‍ പറഞ്ഞു. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്നും പുറത്തേക്കുളള വാതിലാണെന്ന് തെറ്റിദ്ധരിച്ചാണ് നടന്‍ കോക്പിറ്റിലേക്കുളള വാതില്‍ തുറന്നതെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അഭിമുഖങ്ങളും പരിപാടികളും കഴിഞ്ഞ് ക്ഷീണിച്ചാണ് ഷൈനടക്കമുളള ക്രൂ അംഗങ്ങള്‍ വിമാനത്തിലേക്ക് കയറിയത്. അവിടെ ഒഴിഞ്ഞുകിടന്ന സീറ്റുകളിലൊന്നില്‍ കിടക്കാന്‍ ഷൈന്‍ ശ്രമിച്ചു. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ ഷൈന്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. പുറത്തേക്കുളള വാതിലാണെന്ന് തെറ്റിദ്ധരിച്ച് കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീവനക്കാര്‍ അദ്ദേഹത്തെ തടയുകയും പുറത്തേക്കുളള വഴി കാണിച്ചുകൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു'-സോഹന്‍ സീനുലാല്‍ പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More