ഭരണഘടനാമൂല്യങ്ങളെ തകർത്ത് കൊണ്ട് ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത് - സീതാറാം യെച്ചൂരി

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തകർത്ത് കൊണ്ട് ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ്‌ ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്‌. ഭരണഘടന വിഭാവനംചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഹിന്ദുത്വ ശക്തികളുടെ  രാഷ്‌ട്രസങ്കൽപ്പത്തിന്‌ വിരുദ്ധമാണ്‌. അതിനാൽ  അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ്‌ ശ്രമം. അതിന്‌ ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത്‌ ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡ തീവ്രതയോടെ നടപ്പാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസ്‌ ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്‌. അടിയന്തരാവസ്ഥയിൽ അത്‌ കണ്ടതാണ്‌. എന്നാൽ, ഇന്ന്‌ ഭരണഘടന പൂർണമായും ഇല്ലാതാക്കാനാണ്‌ ശ്രമം. ഭരണഘടന വിഭാവനംചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഹിന്ദുത്വ ശക്തികളുടെ  രാഷ്‌ട്രസങ്കൽപ്പത്തിന്‌ വിരുദ്ധമാണ്‌. അതിനാൽ  അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ്‌ ശ്രമം. അതിന്‌ ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നു.

മതന്യൂനപക്ഷങ്ങൾക്കുനേരെ ബുൾഡോസർ രാഷ്‌ട്രീയം ഉപയോഗിക്കുകയാണ്‌. ലൗ ജിഹാദ്‌ പോലുള്ള വാദങ്ങൾ ഉയർത്തി വേട്ടയാടുന്നു. വിചാരണപോലുമില്ലാതെ തടവിൽ പാർപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, കശ്‌മീർ വിഷയം എന്നിവ വർഷങ്ങളായി കോടതികളുടെ പരിഗണനയിലാണ്‌. അതിൽ വിധി പറയുന്നില്ല. ഇലക്ടറൽ ബോണ്ടുവഴി ബിജെപി കോടികൾ സമ്പാദിക്കുന്നു. ഇത്‌ രാഷ്‌ട്രീയ അഴിമതിയാണ്‌. ഇത്‌ തടയാൻ നീതിന്യായവ്യവസ്ഥ ഇടപെടുന്നില്ല.  തെരഞ്ഞെടുപ്പ്‌ കമീഷൻ പോലും അവരുടെ ഉപകരണമാവുന്നു.

പദവിയും പണവും ഉപയോഗിച്ച്‌ ആരെയും വിലയ്‌ക്കുവാങ്ങാമെന്നാണ്‌ ബിജെപി കരുതുന്നത്‌. അതിന്‌ വഴങ്ങാത്തവരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, സിബിഐ എന്നിവ ഉപയോഗിച്ച്‌ വേട്ടയാടുന്നു. തെരഞ്ഞെടുപ്പിൽ ആര്‌ ജയിച്ചാലും ഞങ്ങൾ ഭരിക്കും എന്ന മുദ്രാവാക്യമാണ്‌ ബിജെപി ഉയർത്തുന്നത്‌.  

മൃദുഹിന്ദുത്വംകൊണ്ട്‌ ഹിന്ദുത്വ രാഷ്‌ട്രീയത്തെ നേരിടാനാവില്ല. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷ ഉള്ളടക്കവും ഉയർത്തിപ്പിടിച്ചുവേണം അതിനെ നേരിടാൻ. അതിൽ കേരളമാണ്‌ തിളങ്ങുന്ന മാതൃക. അത്‌ രാജ്യത്തിന്‌ വഴികാട്ടും.

സ. സീതാറാം യെച്ചൂരി 

സിപിഐ എം ജനറൽ സെക്രട്ടറി

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 13 hours ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 14 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 1 day ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 1 day ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More