ദൂരത്തിന്റെ കണക്ക് പറഞ്ഞിട്ടില്ല; ഗര്‍ഭിണിയെയും കൊണ്ട് 300 മീറ്റര്‍ മാത്രമാണ് നടന്നതെന്ന പ്രസ്താവന തിരുത്തി മന്ത്രി കെ രാധാകൃഷ്ണന്‍

പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയില്‍ ഗര്‍ഭിണിയായ യുവതിയെ മുന്നൂറുമീറ്റര്‍ മാത്രമാണ് തുണിയില്‍കെട്ടി ചുമന്നതെന്ന പ്രസ്താവന തിരുത്തി മന്ത്രി കെ രാധാകൃഷ്ണന്‍. ദൂരത്തിന്റെ കണക്ക് താന്‍ പറഞ്ഞിട്ടില്ലെന്നും ഓഫീസിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ ആശയക്കുഴപ്പമുണ്ടായതാണെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ഊരുകളിലേക്കുളള ഗതാഗത സംവിധാനത്തില്‍ പോരായ്മകളുണ്ടെന്നും അത് പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ് എന്നായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞത്. കടുകുമണ്ണ ഊരില്‍നിന്ന് 300 മീറ്റര്‍ മാത്രം തുണിയില്‍ചുമന്ന് ഭവാനിപ്പുഴ പാലം കടന്ന് ആംബുലന്‍സില്‍ എത്തിച്ചതിനെ മാധ്യമങ്ങള്‍ കെട്ടുകഥകളുണ്ടാക്കി അവതരിപ്പിച്ചെന്നും സാധാരണ ഊരുകളില്‍തന്നെ നടക്കുന്ന പ്രസവം ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ച് നടത്തിയതുതന്നെ അട്ടപ്പാടിയിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗര്‍ഭിണിയെ 300 മീറ്റര്‍ മാത്രമാണ് തുണിയില്‍കെട്ടി ചുമന്നതെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ യുവതിയുടെ ഭര്‍ത്താവും വി കെ ശ്രീകണ്ഠന്‍ എംപിയുമുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വാദം തെറ്റാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം മന്ത്രി സംഭവം പുറത്തുകൊണ്ടുവന്നവരെ കളിയാക്കുകയാണെന്നും വി കെ ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി. 300 മീറ്ററേ ഉണ്ടായിരുന്നുളളുവെങ്കില്‍ തുണിയില്‍ക്കെട്ടി ചുമക്കേണ്ടിവരില്ലായിരുന്നു എന്നാണ് യുവതിയുടെ ഭര്‍ത്താവ് മുരുകന്‍ പറഞ്ഞത്.

'റോഡ് സൗകര്യമില്ലാത്തതിനാല്‍ രണ്ടര കിലോമീറ്ററോളം തുണിയില്‍ കെട്ടി ചുമന്നാണ് ഭാര്യയെ ഊരിനുപുറത്തെത്തിച്ചത്. ആംബുലന്‍സിന് ക്യാംപ് സൈറ്റ് വരെയെ വരാന്‍ പറ്റുകയുളളു. സമയത്ത് വാഹനം കിട്ടിയില്ല. റോഡ് മോശമായതാണ് വാഹനം കിട്ടാതിരിക്കാന്‍ കാരണം. വാഹനം കിട്ടിയിരുന്നെങ്കില്‍ പുലര്‍ച്ചെ തന്നെ ആശുപത്രിയിലെത്തിക്കാനാവുമായിരുന്നു'-എന്നും മുരുകന്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More