വട്ട പൂജ്യത്തിൽ എത്തിയാലും ഇന്ത്യയിൽ അത്ഭുതങ്ങളുണ്ടാക്കാവുന്ന പാർട്ടിയാണ് കോൺഗ്രസ്- ഹരീഷ് പേരടി

അമിതാഭ് ബച്ചന്റെ ഉയരമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ ഇന്ദ്രൻസിനെപ്പോലെയായി എന്ന മന്ത്രി വി എൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വട്ടപ്പൂജ്യത്തിലെത്തിയാലും ഇന്ത്യയിൽ അത്ഭുതങ്ങളുണ്ടാക്കാവുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ജനാധിപത്യത്തിൽ കോൺഗ്രസിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണെന്നും ഹരീഷ് പേരടി പറഞ്ഞു. കൊടിയുടെ മുകളിലെഴുതിവെച്ച കൃത്രിമമായ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമല്ല അതിനുളളിലെന്നും മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ, വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

ഹരീഷ് പേരടിയുടെ കുറിപ്പ്

വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇന്ത്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് ... കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ...ആർക്കും ആരെയും ചോദ്യം ചെയ്യാം... എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല...ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല...അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്...

കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ... മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി... വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി...  എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം... അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും...

ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ... എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ... പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും... എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു... അങ്ങനെ കാണാനാണ് തത്കാലം നമ്മുടെ വിധി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 11 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More