തിരുവനന്തപുരം: കെ ടി ജലീല്‍ എം എല്‍ എ നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയില്‍ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കെ ടി ജലീല്‍ നിയമസഭയില്‍ പ്രസംഗം നിര്‍ത്താന്‍ തയ്യാറാകാത്തിരുന്നതിനെ തുടര്‍ന്നാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്. സര്‍വ്വകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട ബില്ല് സഭയില്‍ അവതരിപ്പിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഭവം. ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ പോകുമ്പോൾ ചെയറുമായി സഹകരിക്കാതിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഈ ഭാഗത്ത് നിന്നും ഒരാളെ സംസരിക്കുന്നുള്ളുവെന്നും ഒറ്റകാര്യമേ പറയാനുള്ളൂവെന്നും പറഞ്ഞ് ജലീല്‍ വീണ്ടും സംസാരിക്കുകയായിരുന്നു. ഇതോടെ സ്പീക്കര്‍ തോമസ് കെ തോമസ് എം എല്‍ എയ്ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ച് കെ ടി ജലീല്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്പീക്കര്‍ എം എല്‍ എയുടെ മൈക്ക് ഓഫ് ചെയ്തത്.