ഡല്‍ഹി: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വീണ്ടും അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായ്. ഗാന്ധി കുടുംബത്തിന് അമേഠിയുമായി വലിയ ബന്ധമാണുളളതെന്നും രാഹുലിനെ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും എംപിയായി തെരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയക്കണമെന്നാണ് അമേഠിയിലെ ജനങ്ങളോടുളള തന്റെ അഭ്യര്‍ത്ഥനയെന്നും അജയ് റായ് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
'ഗാന്ധി-നെഹ്‌റു കുടുംബത്തിന് അമേഠിയുമായി വലിയ ബന്ധമാണുളളത്. അതിനെ ആര്‍ക്കും ദുര്‍ബലപ്പെടുത്താനാവില്ല. 2024-ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍നിന്ന് മത്സരിക്കും'-അജയ് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ച്ചയായി മൂന്നുതവണ അമേഠി പാര്‍ലമെന്റ് സീറ്റില്‍ വിജയിച്ച രാഹുല്‍ ഗാന്ധിയെ 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് പരാജയപ്പെടുത്തിയത്. നിലവില്‍ വയനാട് എംപിയാണ് രാഹുല്‍ ഗാന്ധി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശില്‍വെച്ച് രാഹുല്‍ ഗാന്ധിയോട് എവിടെയാണ് മത്സരിക്കുക എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഇനിയും ഒരുവര്‍ഷമില്ലേ, ഇപ്പോള്‍തന്നെ ഈ വിഷയം മാധ്യമങ്ങളുടെ തലക്കെട്ടില്‍ കൊണ്ടുവരാന്‍ ഞാനാഗ്രഹിക്കുന്നില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.