അടുത്ത തവണ കുറച്ചുകൂടി ഗവേഷണം നടത്തിയിട്ട് സിനിമയെടുക്കൂ; വിവേക് അഗ്നിഹോത്രിയോട് അനുരാഗ് കശ്യപ്

മുംബൈ: സമീപകാല സൗത്ത് ഇന്ത്യന്‍ സിനിമകളെക്കുറിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ് നടത്തിയ പരാമര്‍ശത്തില്‍ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി വിയോജിപ്പ് രേഖപ്പെടുത്തിയത് ട്വിറ്ററില്‍ ഇരുവരും തമ്മിലുളള വാക്‌പോരിനാണ് തുടക്കം കുറിച്ചത്. കാന്താര, പുഷ്പ തുടങ്ങിയ സിനിമകള്‍ സിനിമാ മേഖലയെ നശിപ്പിക്കും എന്നായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്. ആ അഭിമുഖത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച്, ബോളിവുഡിലെ ഒരേയൊരു മഹാനായ സംവിധായകന്റെ കാഴ്ച്ചപ്പാടുകളോട് ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു എന്നാണ് വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചത്.

വിവേകിന്റെ ട്വീറ്റിന് മറുപടിയായി 'സര്‍, ഇത് നിങ്ങളുടെ തെറ്റല്ല. ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞ വിഷയത്തെക്കുറിച്ചുളള നിങ്ങളുടെ ട്വീറ്റ് പോലെയാണ് നിങ്ങളുടെ സിനികളെക്കുറിച്ചുളള ഗവേഷണവും. നിങ്ങളുടെയും നിങ്ങളുടെ മാധ്യമങ്ങളുടെയും അവസ്ഥ ഒന്നുതന്നെയാണ്. അടുത്ത തവണ സിനിമ ചെയ്യുമ്പോള്‍ കുറച്ച് ഗവേഷണം ചെയ്യുന്നത് നല്ലതാണ്'- എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിന് കശ്മീര്‍ ഫയല്‍സിനുവേണ്ടി താന്‍ നാലുവര്‍ഷമാണ് റിസര്‍ച്ച് ചെയ്തതെന്നും തന്റെ കണ്ടെത്തലുകള്‍ കളളമായിരുന്നുവെന്ന് താങ്കള്‍ തെളിയിക്കൂ എന്നുമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ വെല്ലുവിളി. ഹിന്ദുക്കളാരും കശ്മീരില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണെങ്കില്‍ താന്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാമെന്നും വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചു.

വിവേക് അഗ്നിഹോത്രിയുടെ 'ദി വാക്‌സിന്‍ വാര്‍' അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയറ്ററുകളിലെത്തുക. ദൊബാര എന്ന ചിത്രമാണ് അനുരാഗ് കശ്യപിന്റെതായി അവസാനം റിലീസ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More